Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്നു വീണ് യുവാവ് മരിച്ചു
കഴക്കൂട്ടം: മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മരിച്ചു. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും മത്സ്യബന്ധനത്തിനു പോയ സംഘത്തിലായിരുന്നു മാത്യു ഗിൽബർട്ട്. ബുധനാഴ്ച രാവിലെ ഉൾക്കടലിൽ വച്ച് ശക്തമായ തിരയിൽ ഇവരുടെ ബോട്ട് ചരിഞ്ഞ് മാത്യു കടലിൽ വീഴുകയായിരുന്നു.
തുടർന്ന്, കൂടെയുണ്ടായിരുന്നവർ മാത്യുവിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാഗർകോവിൽ ആശാരിപളളം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.