Posted On
date_range Updated On
date_range കലവൂർ ദേശീയപാതയിൽ കാറിടിച്ച് യുവാവ് മരിച്ചു
മണ്ണഞ്ചേരി: ആലപ്പുഴ കലവൂർ ജംഗ്ഷനു സമീപം ദേശീയ പാതയിൽ കാറിടിച്ച് യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീർ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.
പെട്ടിഓട്ടോ ഡ്രൈവറായ ഷമീർ കലവൂർ ജംക്ഷനു സമീപം ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസിൽന. മക്കൾ: ഫാത്തിമ, മിന്നാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.