Posted On
date_range Updated On
date_range മരക്കൊമ്പ് തലയിൽ വീണു തൊഴിലാളി സ്ത്രീ മരിച്ചു
വൈത്തിരി: പഴയ വൈത്തിരി പൂഞ്ചോല എസ്റ്റേറ്റിൽ ഉണങ്ങിയ മരക്കൊമ്പ് തലയിൽവീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്കർ കോളനിയിലെ മരിയ (49) ആണ് മരിച്ചത്.
കാപ്പിത്തോട്ടത്തിൽ ഉണങ്ങിനിന്ന മരം വെട്ടിമാറ്റുന്നതിനിടെ മുകളിൽനിന്ന് കൊമ്പ് ഒടിഞ്ഞു മരിയയുടെ തലയിൽ പതിക്കുകയായിരുന്നു. മരിയാദാസാണ് ഭർത്താവ്. മക്കൾ: രൂപൻ, സാലമൻ. മറ്റു രണ്ടു പെണ്മക്കളെ തമിഴ്നാട്ടിലേക്ക് വിവാഹം ചെയ്തയച്ചിട്ടുണ്ട്. വൈത്തിരി എസ്.ഐ സലീമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം സംസ്കരിക്കുന്നതിനായി സ്വദേശമായ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.