Posted On
date_range Updated On
date_range കിണറ്റിൽ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്. അഞ്ച് പന്നികളുണ്ടായിരുന്നു.
കരയിലേക്ക് കയറ്റിയാൽ അപകട സാധ്യതയുള്ളതിനാലാണ് കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പ് തീരുമാനിച്ചത്. പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ വെടിവെച്ചത്.
കാക്കത്തോട് മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.