ജമാഅത്തെ ഇസ്​ലാമി കൂട്ടുകെട്ടിൽ രാഹുലിന്​ നിശബ്​ദത; രൂക്ഷമായി വിമർശിച്ച്​ വിജയരാഘവൻ

പാലക്കാട്​: യു.ഡി.എഫ്​-ജമാഅത്തെ ഇസ്​ലാമി കൂട്ടുകെട്ടിൽ രാഹുൽ ഗാന്ധിക്ക്​ നിശബ്​ദതയാണെന്ന്​ സി.പി.എം സംസ്ഥാന ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവൻ. രാഹുലിന്‍റെ പ്രസ്​താവനകളെ ജനങ്ങൾ നിരാകരിക്കുമെന്നും രാഷ്​ട്രീയ വിഷയങ്ങൾക്ക്​ മറുപടി പറയാതെ ആരോപണമുന്നയിക്കുന്നതിലേക്ക്​ അദ്ദേഹം ചുരുങ്ങിപ്പോയെന്നും വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ്​ വികസന മ​ുന്നേറ്റ ജാഥയുടെ ഭാഗമായി പാലക്കാട്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി എൽ.ഡി.എഫിനെ തകർക്കാനാണ്​ കേരളത്തിലെത്തിയത്​. അദ്ദേഹത്തെ രാഷ്​ട്രീയമായി വിമർശിക്കും. അക്കാര്യത്തിൽ രാഹുലിന്​ ഇളവില്ല. പുതുച്ചേരിയും നഷ്​ടപ്പെട്ടതോടെ ഏറ്റവും ദയനീയ അവസ്ഥയിൽ രാഹുൽ എത്തി.

പരാജയപ്പെട്ട കോൺഗ്രസ്​ കേന്ദ്രനേതൃത്വത്തിന്‍റെ കേരളത്തിൽ വന്നുള്ള​ വസ്​തുതകളെ മറച്ചുവെച്ചുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കും. ഇടതുപക്ഷം ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന രാഹുലിന്‍റെ പരാമർശം വലിയ തമാശയാണെന്നും വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - a vijayaraghavan attacks rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.