ആദ്യമായി ഇടതുസർക്കാർ ഭരണത്തുടർച്ചയിൽ എത്താൻ പോകുന്നുവെന്ന്​ വിജയരാഘവൻ

മണ്ണഞ്ചേരി: ആറ് കേന്ദ്ര ഏജൻസിയാണ് തിരുവനന്തപുരത്ത് പെട്ടിയും തൂക്കി നടക്കുന്നതെന്നും ഇവർ 100 വർഷം നടന്നാലും ഒരു കമ്യൂണിസ്​റ്റുകാരനെപോലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സി.പി.എം ആക്​ടിങ് സെക്രട്ടറി എ. വിജയരാഘവൻ. തടവുമുറിയിലിട്ട് പീഡിപ്പിച്ച് കള്ള സത്യവാങ്മൂലം എഴുതിച്ച് കോടതിയിൽ കൊടുക്കുകയാണ് ഇവർ. മോദി കേന്ദ്രം ഭരിക്കുമ്പോൾ ബി.ജെ.പിക്കാർ ജയിക്കാത്ത സംസ്ഥാനമായിരിക്കും കേരളം. സവർണാധിപത്യത്തി​െൻറ പ്രതീകമായ ബി.ജെ.പിയുടെ അതേ നയമാണ് കോൺഗ്രസിനും. കേരളത്തെ മുക്കാൻ ചെന്നിത്തലയും കരകയറ്റാൻ പിണറായിയുമെന്നതാണ് നിലവിലെ അവസ്ഥ. മനുഷ്യൻ ഇത്രയും മോശമാകരുത്.

അതിരാഷ്​ട്രീയപ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിത്. ആദ്യമായി ഇടതുസർക്കാർ ഭരണത്തുടർച്ചയിൽ എത്താൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജ​െൻറ പ്രചാരണാർഥം കലവൂരിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.കോൺഗ്രസ്​ ജനപ്രതിനിധികൾ കാലുമാറാൻ ഉള്ളതാണ്. ജയിച്ചാലും തോറ്റാലും അവർ ബി.ജെ.പിയിൽ പോകും. 35 സീറ്റ് കിട്ടിയാൽ ബാക്കി 36 കിട്ടുമെന്ന്​​ ബി.ജെ.പി പ്രസിഡൻറ്​ പറയുന്നത് കോൺഗ്രസിനെ കണ്ടുകൊണ്ടാണെന്നും വിജയരാഘവൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പാവങ്ങളുടെ വയറ്റത്തടിച്ച് അരിയും കിറ്റും തടഞ്ഞതെന്ന് മുൻമന്ത്രി കെ.ഇ. ഇസ്​മായിൽ പറഞ്ഞു. അരിയും ക്ഷേമപദ്ധതികളും മുടക്കാൻ തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തെഴുതിയ പ്രതിപക്ഷ നേതാവിന്​ ജനം പണികൊടുക്കും. വോട്ട്​ ഇരട്ടിപ്പ്​ പരാതിയിൽ തെര​ഞ്ഞെടുപ്പ്​ കമീഷൻ പരിശോധന തുടങ്ങിയപ്പോൾ വാദി പ്രതിയായിരിക്കുകയാണ്​. പരാതി നൽകിയ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്​ സംജാതമായിരിക്കുന്നത്​.

സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി മുരളീധരനെ ചോദ്യം ചെയ്താൽ വസ്​തുതകൾ പുറത്തുവരുമെന്നും ഇസ്​മായിൽ പറഞ്ഞു. എ.എം. ശിവരാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജി. വേണുഗോപാൽ, കെ.ഡി. മഹീന്ദ്രൻ, കെ.ആർ. ഭഗീരഥൻ, പി.എസ്. അജ്​മൽ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.