തുറന്നിട്ട ഗെയ്റ്റിൽ എഞ്ചിൻ മാത്രമുള്ള ട്രെയിനെത്തിയത് പരിഭ്രാന്തി പരത്തി-വീഡിയോ

പയ്യോളി : തുറന്നിട്ട റെയിൽവെ ഗേറ്റിന് തൊട്ടരുകിൽ എഞ്ചിൻ മാത്രമുള്ള ട്രെയിൻ എത്തിയത് പരിഭ്രാന്തി പരത്തി. ഇരിങ്ങലിന് സമീപം മൂരാട്  റെയിൽവെ ഗേറ്റിൽ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം . കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ എഞ്ചിനാണ് ഇരിങ്ങൽ സർഗാലയക്ക് സമീപത്തെ റെയിൽവെ ഗേറ്റ് അടക്കാത്തതിനാൽ നിർത്തേണ്ടി വന്നത്.

ഗെയ്റ്റിൽ എത്തിയ യാത്രക്കാർ ട്രെയിൻ എഞ്ചിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റ് വാഹനങ്ങൾ തടഞ്ഞു നിർത്തുകയായിരുന്നു. ഉടൻ ഗെയ്റ്റ് കീപ്പർ ഗെയ്റ്റ് അടച്ചതോടെ ട്രെയിൻ എഞ്ചിൻ പുറപ്പെടുകയും , വീണ്ടും  ഗെയ്റ്റ് കീപ്പറുടെ മുന്നിൽ ട്രെയിൻ നിർത്തി രണ്ട് ലോക്കോ പൈലറ്റുമാരും ഗെയ്റ്റ് കീപ്പറോട് കാരണം അന്വോഷിച്ചാണ് യാത്ര തുടർന്നത് .

റെയിൽവെ ഗെയ്റ്റുകൾ അടച്ചില്ലെങ്കിൽ സാധാരണയായി സിഗ്നൽ ലഭിക്കാതെ വരുകയും ഉടൻ ട്രെയിൻ നിർത്തുകയോ വേഗത കുറക്കുകയോ ചെയ്ത്  ഹോൺ മുഴക്കിയ ശേഷമാണ് ഗെയ്റ്റ് കീപ്പർമാർ ഗെയ്റ്റ് അടക്കാറുള്ളത്. എന്നാൽ ഇവിടെ അൽപം വൈകിയാണ് ഗെയ്റ്റ് അടച്ചതെന്ന് യാത്രക്കാർ പറയുന്നു .

Tags:    
News Summary - A train with only an engine arrived at the open gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.