Posted On
date_range Updated On
date_range കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെയാണ് കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത്. ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചു.
എന്നാൽ, കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി 11 മണിയോടെ കുട്ടി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.