ഇൻഫോ പാർക്കിന് മുന്നിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി

റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയപ്പോൾ

നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് 21 വാഹനങ്ങൾ തകർന്നു

കാക്കനാട്: ഇൻഫോപാർക്കിന് മുന്നിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് നിരവധി വാഹനങ്ങൾ തകർന്നു. കാറുകളും ബൈക്കുകളും സ്കൂട്ടറുകളും ഉൾപ്പെടെ 21 വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളായിരുന്നു ഇവയെല്ലാം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ബ്രഹ്മപുരം ഭാഗത്തുനിന്ന് ഇടച്ചിറയിലേക്ക് പോകുകയായിരുന്ന കുടിവെള്ള ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. ഇൻഫോപാർക്കിന്റെ പ്രധാന കവാടത്തിൽനിന്ന് മീറ്ററുകൾ മാത്രം അകലെയായിരുന്നു സംഭവം. സമീപത്ത് നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി പുറകോട്ടെടുത്തതോടെ പുറകിൽ ഉണ്ടായിരുന്ന ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു.

വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ആറ് കാറിനും 15 ഇരുചക്ര വാഹനങ്ങൾക്കുമാണ് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചത്. ഇതിൽ ഒരു കാറും നാല് ബൈക്കും പൂർണമായും തകർന്ന നിലയിലാണ്. മറ്റുള്ളവക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

റോഡരികിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾവെച്ച ഭാഗത്താണ് അപകടം. നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - A tanker lorry went out of control and several vehicles were damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.