Posted On
date_range Updated On
date_range ഓൺലൈൻ ക്ലാസിന് റേഞ്ച് തേടി രാത്രി പുറത്തിറങ്ങിയ വിദ്യാർഥിക്ക് പാമ്പു കടിയേറ്റു
പഴയന്നൂർ (തൃശൂർ): ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോണിന് റേഞ്ച് അന്വേഷിച്ച് രാത്രി പുറത്തിറങ്ങിയ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. പ്ലസ് ടു വിദ്യാർഥിയും വെന്നൂർ കുളമ്പ് തെക്കേത്തൊടിയിൽ ഉണ്ണികൃഷ്ണെൻറ മകനുമായ വിവേകിനാണ് (16) കഴിഞ്ഞദിവസം രാത്രി വീടിനടുത്തുള്ള വയലിൽവെച്ച് പാമ്പ് കടിയേറ്റത്.
വീടിനടുത്ത് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവേകും കൂട്ടുകാരും വയൽ വരമ്പിലിരുന്നാണ് ക്ലാസ് കേൾക്കുന്നതും നോട്ടുകൾ തയാറാക്കുന്നതും. മുളങ്കുന്നത്ത്കാവ് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിവേക് അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.