മുഹമ്മദ് അസൈൻ
Posted On
date_range Updated On
date_range കോഴിക്കോട് മിന്നലേറ്റ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: ഇടിമിന്നലേക്ക് വിദ്യാർഥി മരിച്ചു. പുതിയങ്ങാടിയിൽ 10ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാരപറമ്പ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നിലുമുണ്ടായിരുന്നു. പുതിയങ്ങാടിയിലേക്ക് സൈക്കിളിൽ പോകവെയാണ് അപകടമുണ്ടായത്. ഇതോടൊപ്പം, ഇടിമിന്നലിൽ ജില്ലയിലെ ഉള്ള്യേരി കാക്കഞ്ചേരിയിൽ വീടിെൻറ ഭിത്തിയും സീലിങ്ങും തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.