Posted On
date_range Updated On
date_range ഭർത്താവിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കവേ പുറത്തേക്കു ചാടിയ ഗർഭിണിക്ക് ദാരുണാന്ത്യം
കല്ലമ്പലം (തിരുവനന്തപുരം): ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ പുറത്തേക്കു ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവിന്‍റേയും ഭദ്രയുടെയും മകൾ സുബിന(20) ആണ് മരിച്ചത്.
ഭർത്താവ് അഖിലിനൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്കു മടങ്ങിവരുമ്പോൾ തോപ്പുവിള ജംങ്ഷന് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോറിക്ഷയിൽ നിന്നു ചാടുന്നതിനിടെ സുബിനയുടെ തല വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അഖിലുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.