കിണറ്റിൽ വീണ ഗർഭിണിയായ യുവതിയെ അഗ്നി ശമനസേന രക്ഷിച്ചു

മാഹി: അബദ്ധത്തിൽ കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. പന്തക്കൽ ഹസൻ മുക്കിലെ 24കാരിയാണ് വീട്ടിലെ ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് മാഹിയിൽ നിന്ന് എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി മുകളിലേക്ക് എത്തിക്കുകയായിരുന്നു.

ലീഡിങ്ങ് ഫയർമാൻ ടി.രഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ വി.പി.ബിജു, യു.കെ. രാകേഷ്, സി.സിറോഷ് , ഡ്രൈവർ ഭാസ്ക്കർ ബാബു എന്നിവർ രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - A pregnant woman who fell into a well was rescued by the fire brigade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.