Posted On
date_range Updated On
date_range ക്ലിഫ് ഹൗസിൽ പൊലീസുകാരന്‍റെ തോക്കിൽ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിരുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.