മുരുകാചാരി
Posted On
date_range Updated On
date_range ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്ര ചിറ്റൂർ വിജയപുരം 2/ 190 വീട്ടിൽ മുരുകാചാരി (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ നീലിമല കയറ്റത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പമ്പാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.