കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകറാറിലായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കി. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
ഓട്ടോ ഡ്രൈവറായ രോഗിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ താഴെ എത്തിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികള്‍ ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു.
ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. ഒടുവില്‍ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.