ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പത്താം ക്ലാസ് വിദ്യാർഥികളുടെ ക്രൂര മർദനം; നാലുപേർക്ക് സസ്പെൻഷൻ

കോഴിക്കോട്: പുതുപ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ തലക്കും കണ്ണിനും പരിക്കേറ്റു.

പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. നേരത്തെയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. അക്രമിച്ചത് 15ഓളം പത്താം ക്ലാസ് വിദ്യാർഥികളാണെന്ന് കുടുംബം പറയുന്നു. വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ കുട്ടിയുടെ വസ്ത്രം മാറ്റാനുള്ള സമയം മാത്രമാണ് എടുത്തതെന്നും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രധാനാധ്യാപകൻ ഈസ കോയ പ്രതികരിച്ചു.

സംഭവത്തിൽ നാലു വിദ്യാർഥികളെ 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി പ്രധാനാധ്യാപകൻ വ്യക്തമാക്കി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകി.

Tags:    
News Summary - A ninth grade student was brutally beaten by tenth grade students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.