വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതൃസഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. കുട്ടിയുടെ മാതൃസഹോദരനാണ് അറസ്റ്റിലായത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു.

വയറുവേദന മൂലം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചില കുടുംബപ്രശ്നങ്ങൾ കാരണം പ്രതി കുറച്ച് കാലമായി സഹോദരിയോട് ഒപ്പമാണ് താമസിക്കുന്നത്.

കുട്ടി സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ ആരും വീട്ടിൽ ഉണ്ടാവാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - A ninth-grade girl was raped and made pregnant in Varkala; uncle arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.