കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലക്കടിച്ച് കൊന്നു

കൊല്ലം: നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയെ തലക്കടിച്ച് കൊന്നു. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗം (54) ആണ് മരിച്ചത്. സംഭവത്തിൽ കോട്ടയം കറുകച്ചാൽ താഴത്തുപറമ്പിൽ ബിജു ചവറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നീണ്ടകര പുത്തൻതുറയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാലിംഗത്തിന്‍റെ കണ്ണിൽ മാരക മുറിവ് വരുത്തിയ ശേഷം തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്ര നിർമാണത്തിന്‍റെ കരാറുമായി ബന്ധപ്പെട്ടാണ് മഹാലിംഗം കൊല്ലം നീണ്ടകരയിൽ എത്തുന്നത്. ജോലി പുരോഗമിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - A native of Tamil Nadu was hacked to death in Neendakara, Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.