മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ; അപകടം മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്‍റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മരിച്ചതെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. അപകടത്തിൽപ്പെട്ട മകൻ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ. സംസ്കാരം ഹൂസ്റ്റണിൽ നടക്കും.

Tags:    
News Summary - A native of Muvatupuzha was found dead in a swimming pool in America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.