ഗോവൻ മദ്യവുമായി കുട്ടനാട് സ്വദേശി ആലപ്പുഴയിൽ പിടിയിൽ

ഗോവൻ മദ്യം കടത്തിക്കൊണ്ടുവന്ന കുട്ടനാട് സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും പാർട്ടിയും ചേർന്ന് ഇയാ​ളെ പിടികൂടി. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണാണ്(42) പിടിയിലായത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്.

ട്രെയിൻ മാർഗം ഗോവയിൽ നിന്നും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന 24 കുപ്പി മദ്യവുമായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ബോട്ട് കാത്ത് നിൽക്കവേയാണ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ കുട്ടനാട് ഭാഗങ്ങളിൽ ഇത്തരത്തിൽ മദ്യം കടത്തിക്കൊണ്ട് വന്ന് അതീവ രഹസ്യമായി വിൽപ്പന നടത്തി വന്നയാളാണ് പിടിയിലായതെന്നും ഈയിടെ വൈക്കം ഭാഗത്ത് കണ്ടെടുത്ത ഗോവൻ വ്യാജമദ്യക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A native of Kuttanad arrested with Goan liquor in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.