Posted On
date_range Updated On
date_range 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശി അറസ്റ്റിൽ
മാനന്തവാടി: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട സ്വദേശി മണിവണ്ണനെയാണ്(21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
2023 സെപ്റ്റംബറിലായിരുന്നു സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കൽ കോളജിലെത്തിയ മണിവണ്ണൻ, മാതാവിന്റെ പ്രസവത്തെ തുടർന്ന് കൂട്ടിരിപ്പിനെത്തിയ 14 കാരിയുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഗർഭിണയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൽ കരിമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.