വാക്‌സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ആലുവ: വാക്‌സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനാണ് (36) ആലുവ പൊലീസിൻറെ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറിൽ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാർക്കറ്റിലേക്ക് പോത്ത് വിതരണം ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ സന്തോഷ് കുമാർ, ആർ.വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്‌ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - a man arrested in sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.