Posted On
date_range Updated On
date_range തിരുവല്ലയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവല്ല: എം.സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും റബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെയും ക്ലീനറെയും പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ച് തടികൾ നീക്കിയ ശേഷം ലോറി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.