തിരുവനന്തപുരം: ആർ.എസ്.എസ് വിശേഷാൽ സമ്പർക്ക് പ്രമുഖ് പദവിയിൽ നിന്ന് എ. ജയകുമാറിനെ മാറ്റി. പ്രചാരകന്മാരുടെ യോഗത്തിലാണ് തീരുമാനം.
ജയകുമാർ ഇടനിലക്കാരനായിട്ടാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ വിവാദ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. 2023 മേയിൽ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർ.എസ്.എസ് ക്യാമ്പിനിടെയായിരുന്നു കോളിളക്കം സൃഷ്ടിച്ച കൂടിക്കാഴ്ച.
ഔദ്യോഗിക വാഹനം ഒഴിവാക്കി സഹപാഠിയായ ജയകുമാർ അയച്ച കാറിലാണ് അന്ന് അജിത്ത്കുമാർ കൂടിക്കാഴ്ചക്കെത്തിയത്. തൃശൂർ പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.