എ. ഇർഷാദ്, യു. പ്രതിഭ

പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; എ. ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കായംകുളം: കായംകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ യു. പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് എ. ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത കായംകുളം പൊലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ക്കു​ക, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക, ശ​ല്യ​പ്പെ​ടു​ത്തു​ക, ന​വ​മാ​ധ്യ​മ പ്ര​ച​ര​ണം എ​ന്നി​വ​യാ​ണ്​ ഇ​ർ​ഷാ​ദി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ.

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ്​ ലീ​ഗ്​ നേ​താ​വി​ന്‍റെ അ​തി​രു​വി​ട്ട പ്ര​യോ​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​​ടു​പ്പ്​ ക​മീ​ഷ​ൻ ഇർഷാദിനെതിരെ കേസെടുക്കാൻ നി​ർ​ദേ​ശിച്ചിരുന്നു. ക​ല​ക്ട​റാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശം പൊ​ലീ​സി​ന്​ ന​ൽ​കി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ർ​ഷാ​ദി​നെ യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യും ലീ​ഗി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സസ്പെൻഡ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ പ​ഞ്ചാ​യ​ത്ത്​ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

'ജനപ്രതിനിധിയെന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെയാണ് വാക്ചാതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും അതൊക്കെ തന്നെ വിൽപ്പനക്ക് വെച്ച് വീണ്ടും അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു വിവാദ പരാമർശം. അതേസമയം, യു. പ്രതിഭക്കെതിരെ രാഷ്ട്രീയ വിമർശനമാണ് താൻ നടത്തിയതെന്നും എന്നാൽ, ചില പ്രയോഗങ്ങൾ വ്യക്തിപരമായ തരത്തിൽ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ഇർഷാദ് പറഞ്ഞു.

തന്റെ പ്രസംഗത്തിൽ ആർക്കെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും ഇർഷാദ് പറഞ്ഞു. ഖേദപ്രകടനം അംഗീകരിക്കാൻ കഴിയില്ലെന്നും തന്നെയും കുടുംബത്തെയും ബോധപൂർവം അവഹേളിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭ പ്രതികരിച്ചത്.  

Tags:    
News Summary - A Irshad arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.