കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു. കൈരളി ഹെറിറ്റേജ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ വെല്‍ഡിങ് ജോലിയുള്‍പ്പെടെ നടന്നിരുന്നതായാണ് വിവരം.


Tags:    
News Summary - A houseboat parked in Kannur got burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.