തിരുവനന്തപുരം:പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രമന്ത്രിവി. മുരളീധരൻ. എ.ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും എൻ.എസ്.എസും സരസ്വതി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പാദസ്പർശം, പ്രമേഹ പാദനിർണയ കാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യപരിപാടികളും പദ്ധതികളും കേന്ദ്രസർക്കാർ നടത്തിവരുന്നുണ്ട്. ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഒരു നിശബ്ദകൊലയാളിയായ പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രയത്നങ്ങൾ ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യുവാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച മൈ ഭാരത് അടക്കമുള്ള പോർട്ടലുകളേക്കുറിച്ചും കേന്ദ്രമന്ത്രി വിദ്യാർഥികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.