സന്ധ്യ
സുഹൃത്തിന്റെ വിവാഹം ഉറപ്പിച്ചു; യുവാവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചു
പൂന്തുറ: യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുട്ടത്തറ വില്ലേജില്‍ മുട്ടത്തറ വാര്‍ഡില്‍ കല്ലുംമൂട് ടി.സി - 78 /152 (1) പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യയെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.15 നും 11.00 നും ഇടയിലുള്ള സമയത്ത് വടുവത്തുള്ള സന്ധ്യയുടെ സുഹൃത്തായ അരുണിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് മൃതദേഹം കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. സംഭവം നടന്ന സമയം വീട്ടില്‍ ഒരു വയോധിക മാത്രമാണുണ്ടായിരുന്നത്.
അരുണും സന്ധ്യയും സ്‌കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വർഷം മുൻപ് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിനു ശേഷമാണ് ഇവർ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവർ തമ്മിൽ തെറ്റിപിരിഞ്ഞെന്നും പൊലീസ് പറഞ്ഞു. പാൽക്കുളങ്ങരയിലെ വീട്ടിൽ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരിൽനിന്നു പണം കടം വാങ്ങി അരുണിന് നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുൺ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. കൈക്ക് കുത്തേറ്റ അരുണിന് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച കാർ നന്നാക്കാൻ അരുൺ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടിൽ എത്തിയത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.