നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ സുൽത്താൻ ബത്തേരിക്കു സമീപം കൊളഗപ്പാറയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. അരീക്കോട് കമലാലയം വീട്ടിൽ റെജിയുടെയും ശ്രുതിയുടെയും മകൾ അനിഖ ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചീരാൽ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജി.

Tags:    
News Summary - A four-year-old girl died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.