Posted On
date_range Updated On
date_range എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു
കോട്ടയം: എരുമേലി മുട്ടപ്പള്ളിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി.എച്ച്.സി കൗൺസിലർ, വെച്ചൂച്ചിറ) യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ കളിക്കുന്നതിനിടെ മുട്ടപ്പള്ളിയിലെ വാടക വീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി വീണത്. അപകടത്തിൽ കുഞ്ഞിന്‍റെ തലക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ കുട്ടി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.