ഫാത്തിമ നഫല
Posted On
date_range Updated On
date_range റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
മണ്ണാര്‍ക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അഞ്ചു വയസ്സുകാരി കാറിടിച്ച് മരിച്ചു. കോട്ടോപ്പാടം മേലേ അരിയൂര്‍ കുണ്ടുകണ്ടത്തില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നഫലയാണ് മരിച്ചത്.
കണ്ടമംഗലം അരിയൂര്‍ റോഡില്‍ പുലിമുണ്ടക്കുന്നിലേക്ക് തിരിയുന്ന ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. അരിയൂര്‍ ഭാഗത്തുനിന്ന് കണ്ടമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
കുട്ടിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ഉമ്മു ആബിദ. സഹോദരങ്ങള്‍: നിഹാല്‍, നിഹാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.