Posted On
date_range Updated On
date_range വീടിന്‍റെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
കണ്ണൂർ: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കുട്ടി.
തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടം. അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും ബന്ധുവായ ജിസ ഫാത്തിമക്കും പരിക്കേറ്റിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തൊഴിലാളികള്‍ അകത്തുനിന്ന് ചുമര്‍ പൊളിക്കുകയായിരുന്നു. ഈ സമയം മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് കല്ലും മണ്ണും വീഴുകയായിരുന്നു. ജിസ ഫാത്തിമയുടെ പരിക്ക് ഗുരുതരമായിരുന്നു. ആദിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.