റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.

രാത്രിയിൽ സൈക്കിളിലെത്തിയ ജോയ് ഇരുട്ടിൽ കലുങ്കിനായി കുഴിയിൽ വീഴുകയായിരുന്നു. പുതിയ കലുങ്ക് പണിയാനാണ് റോഡിന് കുറുകെ മണ്ണ് നീക്കിയിരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - A fisherman fell into a pothole on the road and met a tragic end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.