ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽ പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

ഷൊർണൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 

ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്. ഭർത്താവും ഭാര്യയും രണ്ടുമക്കളുമാണ് ഒഴുക്കിൽപ്പെട്ടത്. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

ചെറുതുരുത്തി സ്വദേശികളായ കബീർ, മക്കളായ സിറ, ഹയ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ കബീറിന്റെ ഭാര്യ രഹാനെയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.  

Tags:    
News Summary - A family of four who went for a bath in the Bharathapuzha River got swept away, one person was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.