കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു

വൈക്കം: കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വൈക്കം ഇടയാഴത്താണ് സംഭവം.

വർഷങ്ങളായി വീട്ടിൽ ഒറ്റക്കാണ് മേരി താമസിച്ചിരുന്നത്. സംസാരിക്കാനും കേൾക്കാനും കഴിയാത്ത മേരിക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. രാത്രിയിൽ വീട്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയൽവാസികൾ ഓടിയെത്തിയത്.

അപ്പോഴേക്കും വീട് പൂർണമായി കത്തി നശിച്ചിരുന്നു. വൈക്കം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.

അടുപ്പിൽ നിന്ന് തീപടർന്നതാകാം അപകടകാരണമെന്ന് അഗ്നിശമനസേനയുടെ നിഗമനം. മൃതദേഹം വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - A differently-abled woman died in a house fire in Vaikam, Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.