Posted On
date_range Updated On
date_range ഹൃദയശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം തുടങ്ങി
കൊച്ചി: ഇന്‍റർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐ.സി.സി.കെ) വാർഷിക സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. ഹൃദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയാണിത്. ഐ.സി.സി.കെ പ്രസിഡന്റ് ഡോ. എം. ആശിഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ഡോ. ടി. രാജേഷ്, ഡോ. മധു ശ്രീധരൻ, ഡോ. രമേഷ് നടരാജൻ, ഡോ. ബി.സി. രഞ്ജുകുമാർ, ഡോ. ടി. രാജേഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.