കോടഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
കാറിന്‍റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ കാറിലുള്ളവരെ വിളിച്ച് കാര്യം അറിയിക്കുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും കാറിന്റെ മുൻഭാഗത്ത് പൂർണമായും തീ പടർന്നു. അപകടം കണ്ടതോടെ പ്രദേശവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചു.
തുടർന്ന് തൊട്ടടുത്തുള്ള ബാങ്കിൽനിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിഞ്ഞ് ഉടൻതന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായി അണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.