Posted On
date_range Updated On
date_range റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി; നീലച്ചടയൻ ഇനമാണെന്ന് പ്രാഥമിക നിഗമനം
തിരുവല്ല: കാവുംഭാഗം-മുത്തൂർ റോഡിലെ അഞ്ചൽക്കുറ്റിക്ക് സമീപം റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. കരുനാട്ടുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിലാണ് ചെടി കണ്ടെത്തിയത്. ചെടി കണ്ട് സംശയം തോന്നിയ കാൽനടക്കാരിയാണ് വിവരം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സജിത് രാജിനെ അറിയിച്ചത്.
തുടർന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി. ചെടി എക്സൈസ് വകുപ്പിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. നീലച്ചടയൻ ഇനത്തിൽപെട്ട കഞ്ചാവ് ചെടിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.