ന്യൂമാഹി പൊലീസ് പിടികൂടിയ സ്ഫോടകവസ്തു ശേഖരം
Posted On
date_range Updated On
date_range സ്ഫോടകവസ്തു ശേഖരം പിടികൂടി
തലശ്ശേരി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. മാടപ്പീടിക പള്ളിക്കു മുന്നിൽനിന്ന് ആച്ചുകുളങ്ങരയിലേക്കുള്ള ഇടവഴിയിൽ നിഹാരം വീട്ടിൽ പ്രദീപൻ എന്ന പടക്കം പ്രദീപന്റെ വീടിനോട് ചേർന്ന കെട്ടിടത്തിൽനിന്നാണ് ശനിയാഴ്ച ഉച്ചക്ക് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.
അഞ്ച് കിലോ വെടിമരുന്ന്, രണ്ട് കിലോ സൾഫർ, ബോംബ്, രണ്ട് കിലോ വെടിയുപ്പ്, കുമ്മായം, ചാക്കുനൂൽ, അരക്ക്, മത്താപ്പ് കത്തിക്കുമ്പോൾ നിറം പകരുന്ന വസ്തു എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടകവസ്തുക്കൾ കൈവശം വെക്കാനുള്ള ലൈസൻസ് ഇയാൾക്കില്ലെന്ന് പൊലീസ് പറഞ്ഞു.
ന്യൂമാഹി പ്രിൻസിപ്പൽ എസ്.ഐ ടി.എം. വിപിൻ, എസ്.ഐ ജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഡിജിഷ, അഖിൽ, ഷിജിൽ, ലിംനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.