മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി: കോഴിക്കോട് പാലക്കാട്‌ ദേശീയ പാതയിൽ കൊണ്ടോട്ടി ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്‍റെ മകളും ഒഴുകൂർ സ്വദേശി സുജീഷിന്‍റെ ഭാര്യയുമായ സി. വിജി (26) ആണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസർ ആണ് വിജി. അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കുണ്ട്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം.

ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - A bus collided with a lorry at Kondotty in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.