തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്തെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസിനുള്ളിലാണ് താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബാബു ബന്ധുക്കളുമായും മറ്റും ബന്ധം സൂക്ഷിച്ചിരുന്നില്ല. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി പറയുന്നു. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

Tags:    
News Summary - A body was found inside a bus in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.