യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായി (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട് ജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ സൈജു, സി.പി.ഒ മാരായ ഡെന്നി, വേണുഗോപാൽ, വിനേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A beauty parlor employee was arrested in a case of indecency with a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.