എതിർപ്പ് കടുപ്പിച്ച് എ, ഐ ഗ്രൂപ്പുകൾ; ചർച്ചക്കെത്തുന്ന താരിഖ് അൻവറെ ബഹിഷ്കരിക്കും

തിരുവനന്തപുരം: പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിലെ പോര് മുറുകിയ സാഹചര്യത്തിൽ ചർച്ചകൾക്കായി നാളെ കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ബഹിഷ്കരിക്കാൻ എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് താരിഖ് അൻവറെ ബഹിഷ്കരിക്കാൻ ഇരുഗ്രൂപ്പുകളും തീരുമാനിച്ചത്.

നാളെ എത്തുന്ന താരിഖ് അൻവർ മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങും. കേരളത്തിലെ കോൺഗ്രസ് നേതൃനിരയിലെ പ്രമുഖരുമായി ജനറൽ സെക്രട്ടറി സംസാരിക്കും. ഗ്രൂപ് ഉള്ളതായി കരുതുന്നില്ലെന്നും ചില ബ്ലോക്ക് പുനഃസംഘടനയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.

ഗ്രൂപ്പുകളിലൊന്നും താൻ വിശ്വസിക്കുന്നില്ല. കേരളത്തിലെ പ്രശ്നങ്ങൾ അവിടെത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കും. ബന്ധപ്പെട്ട കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ചിട്ടുണ്ട്. ചില ബ്ലോക്കുകളിലെ പ്രശ്നം കേരളയാത്രയിൽ പരിഹരിക്കാനാവുമെന്നും അൻവർ വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എ.ഐ.സി.സി ഇടപെടേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. അക്കാര്യങ്ങൾ സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിറകെയാണ് പ്രശ്നപരിഹാരത്തിന് താരിഖ് അൻവറെ കേരളത്തിലേക്ക് അയക്കുന്നത്.

Tags:    
News Summary - A and I groups stiffened the opposition; Tariq Anwar will be boycotted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.