തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങി മരിച്ചു. തിരുവല്ല മന്നങ്കരച്ചിറ കീഴുപറമ്പിൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ആയിരുന്നു സംഭവം. നീന്തൽ വശമില്ലാത്ത കാശിനാഥൻ കുളിക്കുന്നതിനിടെ കുളത്തിലെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ ഓടിയെത്തി ക്ഷേത്ര ഗോപുരത്തിന് സമീപമുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. തുടർന്ന് വെൺപാല സ്വദേശിയായ പ്രസന്നൻ കുളത്തിലേക്ക് ചാടി അടിത്തട്ടിൽ മുങ്ങിക്കിടന്നിരുന്ന കാശിനാഥിനെ കരക്കെത്തിച്ചു.
വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി മതിൽഭാഗം സത്രത്തിൽ ക്യാമ്പ് ചെയ്തിരുന്ന എൻ.ഡി.ആർ.എഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാശിനാഥിനെ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരുവല്ല എം.ജി.എം സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷ ജയിച്ച് പ്ലസ് വണ്ണിന് ചേരാൻ തയാറെടുക്കുകയായിരുന്നു കാശിനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.