Posted On
date_range Updated On
date_range യു.പിയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴൽക്കിണറിൽ തള്ളി
ലഖ്നോ: ഉത്തർപ്രദേശിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴൽക്കിണറിൽ തള്ളി. ഘോസി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ മാലിന്യം തള്ളാൻ പോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പറയുന്നു. വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള കൃഷിയിടത്തിലെ കുഴൽക്കിണറിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈകളും കാലുകളും കെട്ടിയിട്ട്, വായിൽ തുണി തിരുകിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അഡീഷനൽ എസ്.പി ത്രിഭുവൻ നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.