ഇ-പോസുമായി ആധാർ ബന്ധിപ്പിച്ചത്​ 94.5 ശതമാനം പേർ

തൃ​ശൂ​ർ: റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ ഇ-​പോ​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി. ന​വം​ബ​ർ 30 വ​രെ​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഇ​തി​നാ​യി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കേ​ന്ദ്രം ഡി​സം​ബ​ർ 31വ​രെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന്​ ശേ​ഷ​വും ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ റേ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. ഇ​തു​വ​രെ 94.5 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ്​ ആ​ധാ​ർ ഇ-​പോ​സു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ 89,14,914 കാ​ർ​ഡു​ക​ളാ​ണ​ു​ള്ള​ത്. 3,56,93,579 പേ​രാ​ണ്​ കാ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. 3,37,30,433 പേ​രു​ടെ ആ​ധാ​ർ ബ​ന്ധി​പ്പി​ച്ചു. ബാ​ക്കി 19,63,146 പേ​രു​ടെ​താ​ണ്​ ബ​ന്ധി​പ്പി​ക്കാ​നു​ള്ള​ത്.  

നി​ല​വി​ൽ 5,88,495 അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളി​ൽ 22,55,993 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 21,43,193 അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ ബ​ന്ധി​പ്പി​ച്ചു. ഇ​നി​യും 1,12,800 പേ​ർ ബാ​ക്കി​യാ​ണ്​​. 32,44,590 മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളി​ൽ 30,82,361 അം​ഗ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ചു. 26,07,986 മു​ൻ​ഗ​ണ​നേ​ത​ര റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ 1,01,50,058 ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്കും 24,73,843 പൊ​തു​കാ​ർ​ഡു​ക​ളി​ൽ 1,01,71,771 പേ​ർ​ക്കു​മാ​ണ്​ റേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ മു​ൻ​ഗ​ണ​നേ​ത​ര കാ​ർ​ഡു​ക​ളി​ൽ 96,42,556 പേ​രും പൊ​തു​കാ​ർ​ഡു​ക​ളി​ൽ 96,63,183 ​േപ​രും മാ​ത്ര​മാ​ണ്​ ബ​ന്ധി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ 85 ശ​ത​മാ​നം പേ​രു​ടെ ആ​ധാ​റാ​ണ്​ ഇ-​പോ​സു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ത്​. ബാ​ക്കി 15 ശ​ത​മാ​ന​ത്തി​ൽ 45 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ ജൂ​ണി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ഇ​വ​രു​ടെ​തും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന്​ അ​ന്ന്​ ഉ​ത്ത​ര​വ്​ ന​ൽ​കി​യി​രു​ന്നു. ഒ​രു വ​ർ​ഷ​വും ഒ​രു മാ​സ​വും ക​ഴി​ഞ്ഞെ​ങ്കി​ലും 94.05 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്​. റേ​ഷ​ൻ​കാ​ർ​ഡ്​ ല​ഭി​ച്ച​ ശേ​ഷം ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും സ്​​ഥി​ര​മാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​മ​ട​ക്ക​മു​ള്ള​വ​രാ​ണ്​ ത​യാ​റാ​വാ​ത്ത​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വാ​ദം. ര​ണ്ട്​ കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​െ​പ്പ​ട്ട​വ​ർ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​െ​ത മാ​റി​നി​ൽ​ക്കു​ന്നു​മു​ണ്ട്​. ഹ​രി​യാ​ന, ആ​​ന്ധ്ര​പ്ര​ദേ​ശ്​ അ​ട​ക്കം സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ റേ​ഷ​ൻ. എ​ന്നാ​ൽ, ഇ​ത്​ കേ​ര​ള​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.