Posted On
date_range Updated On
date_range എയർ ഇന്ത്യക്ക് കേരളത്തിൽ 9.40 ഏക്കര്‍ പാട്ടത്തിന് നല്‍കും, വാർഷിക വാടക 3.51 കോടി; ഹൈകോടതി ജഡ്ജിമാർക്ക് 32 വാഹനം വാങ്ങാനും മന്ത്രിസഭ അനുമതി
തിരുവനന്തപുരം: പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസസ് ലിമിറ്റഡിന് പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെയാണ് പാട്ടത്തിന് നല്‍കുക.
ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും
ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡർമാരുടെയും ഗവ. പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി. എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.