കാട്ടാക്കട: ഒമ്പതുവയസ്സുകാരി വിദ്യാർഥിനിയെ ബൈബിള്‍ പഠനത്തിനെന്ന പേരിൽ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി കുട്ടമല നെടുമ്പുലി സി.എസ്.ഐ പള്ളിയിലെ വൈദികന് വെള്ളറട പാട്ടംതലക്കൽ നാടാർകോണം ബഥേൽ മന്ദിരത്തിൽ ദേവരാജിനെ( 65)യാണ് ആര്യനാട് സി.ഐ അനിൽ കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് ദേവാലയത്തിനോട് ചേർന്ന മുറിയിൽ പെൺകുട്ടിയെ വൈദികൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിതാവ് നെയ്യാർഡാം പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, കാരക്കോണം മെഡിക്കൽ കോളജിൽനിന്ന് വൈദികനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ മുമ്പും പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചെന്നും തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
നിർധനരായ പെൺകുട്ടിയുടെ വീട്ടുകാരുമായി വൈദികൻ അടുത്ത ബന്ധത്തിലായിരുന്നു. ഈ വീട്ടിൽ പ്രാർഥനക്കും മറ്റുമായി പലതവണ വൈദികൻ വരുമായിരുന്നു. പള്ളിയിലെ മതപഠന ക്ലാസുകളിൽ ബാലികയെ പങ്കെടുപ്പിക്കുകയും ചെയ്യും. ഞായറാഴ്ച രാവിലെയും വൈദികൻ ഈ വീട്ടിലെത്തി. പിന്നീട് വൈകീട്ട് നാലോടെ എത്തി ബൈക്കിൽ പെൺകുട്ടിയെ പള്ളിയിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടർന്ന്, കുട്ടിയെ അന്വേഷിച്ച് പിതാവ് പള്ളിമേടയിൽ ചെന്നപ്പോഴാണ് സംഭവം കാണുന്നത്. ഒരു പൊതുപ്രവർത്തകനോടൊപ്പം പള്ളിയിലെത്തിയ പിതാവ് വൈദികനുമായി വഴക്കിട്ട ശേഷം തിരിച്ചുപോയി. പിന്നാലെ വൈദികൻ കുട്ടിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചു.
ഇതിനിടെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒത്തുതീർപ്പ് ശ്രമം നടക്കാതായതോടെ കുട്ടിയുടെ വീട്ടുകാർ പള്ളിയിലെത്തി മർദിച്ചതായി ആരോപിച്ച് പ്രതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. വൈദികനെ സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.