വൃദ്ധന്‍റെ മരണം പട്ടിണിമൂലം തന്നെ; ആന്തരാവയങ്ങൾ ചുരുങ്ങി

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധൻ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ചതെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്​ അയച്ചു.

വൃദ്ധനൊപ്പമുണ്ടായിരുന്ന മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മകൻ റെജി ഒളിവിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല.

ദമ്പതികളുടെ ഇളയമകനാണ് റെജി. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യാ​ണ് ദ​മ്പ​തി​ക​ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചി​കി​ത്സ​യി​ലി​രി​കെ​യാ​ണ് പൊ​ടി​യ​ൻ മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളെ കി​ട​ക്കു​ന്ന ക​ട്ടി​ലി​ൽ മ​ക​ൻ പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​രു​ന്നു.

Tags:    
News Summary - 80-yr-old man dies of Starvation Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.